
കോട്ടയം: വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും മോഷ്ടിച്ച പ്രതികൾ പിടിയിൽ.ഈരാറ്റുപേട്ട മനീഷ് എം.എം(40) എന്ന ടാർസൺ, മന്നാംകണ്ടം സ്വദേശി ജോസ്ന വി.എ (39) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ 29ന് വാഴുർ ഈസ്റ്റ് ചെങ്കല്ലേൽ പളളി ഭാഗത്ത് മഞ്ചികപ്പള്ളി വീട്ടിൽ അതിക്രമിച്ചു കയറി മുറിയിലുള്ള മേശപ്പുറത്ത് വെച്ചിരുന്ന ഗൃഹനാഥന്റെ ഭാര്യുയുടെ മുന്നരപവന്റെ സ്വർണ്ണമാല, അര പവൻ മോതിരം തുടങ്ങിയവയാണ് മോഷണം പോയത്.
പിറ്റേ ദിവസം 28 ന് ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയൻചിറ കുന്നേൽ വീടിന്റെ അടുക്കള വാതിൽ ബലമായി തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ വീടിനുള്ളിൽ ബെഡ് റൂമിൽ കിടന്ന് ഉറങ്ങിയിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാൽ പവന്റെ രണ്ട് കൊലുസുകളും, ഹാൻഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും , എ. റ്റി. എം കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉൾപ്പടെ ഒന്നേകാൽ ലക്ഷം രൂപയുടെ സാധനകൾ മോഷ്ടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിമല പോലീസ് ജില്ലാപോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് .കാഞ്ഞിരപ്പളളി ഡിവൈ എസ് പിയുടെ നേതൃത്തത്തിൽ ഐ.പി ജയപ്രകാശ് വി.കെ, എസ്.ഐ ജയപ്രസാദ് വി, എസ്.സി.പി.ഒ ജിമ്മി ജേക്കബ്, സെൽവരാജ്, സി.പി.ഒ അഭിലാഷ്, ശ്രീജിത്ത്, നിതിൻ പ്രകാശ്,ശ്രീജിത്ത് ബി, ജോബി ജോസഫ്, വിമൽ, ശ്രീജിത്ത് അനൂപ് എംഎസ്, രഞ്ജിത്ത് സജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇന്ന് അന്വേഷണസംഘം എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ഭാഗത്ത് നിന്നും
പ്രതികളെ അറസ്റ്റുചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.



