Spread the love

തിരുവനന്തപുരം: വർക്കലയില്‍ യുവതി ഉള്‍പ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുണ്‍, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

പാപനാശം ബീച്ചില്‍ എത്തിയ യുവതി ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്തി എന്നാണ് പരാതി. അസഭ്യം വിളിക്കുകയും, കാറിൻറെ ഗ്ലാസ് അടിച്ച്‌ തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. യുവതിയെ കയ്യില്‍ ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.