Spread the love

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തതിനെ തുടർന്ന് ഡി.എച്ച്‌.എസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍.

video
play-sharp-fill

ചുമതലയേല്‍ക്കാനെത്തിയ റീനയ്ക്ക് പകരം ചുമതല വഹിച്ചിരുന്ന ഡോ. വി. മീനാക്ഷി കസേര ഒഴിഞ്ഞുനല്‍കാൻ തയ്യാറാകാതിരുന്നതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി.
പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവധിക്ക് അപേക്ഷിച്ചെന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയത്.

എന്നാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു നടപടി എന്നും താൻ അവധിക്ക് അപേക്ഷിച്ചിരുന്നില്ലെന്നും റീന ട്രിബ്യൂണലിനെ അറിയിച്ചു. തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത്.
എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായാണ് റീനയെ മാറ്റി നിയമിച്ചിരുന്നത്. ഇതിനെതിരെയാണ് അവർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group