
സ്വന്തം ലേഖകൻ
പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. അനീസ് എന്ന ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലക്കാട് മീനാക്ഷിപുരം പൊലീസാണ് മഹാരാഷ്ട്രയിൽ നിന്ന് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. മാർച്ച് 26നാണ് തൃശ്ശൂരിലേക്ക് വരുന്ന സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസുമായി ബന്ധപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 11 സിപിഐഎം നേതാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൻ്റെ മുഖ്യസൂത്രധാരൻ അർജുൻ ആണെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു പൂനെയിൽ നിന്ന് അന്വേഷണ സംഘം ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്തുള്ള വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണവും പണവും കവർന്നെന്നാണ് കേസ്.



