play-sharp-fill
വാഹനാപകടത്തില്‍ എട്ട് വയസ്സുകാരന് ദാരുണാന്ത്യം ; പിതാവിന്റെ നില ഗുരുതരം

വാഹനാപകടത്തില്‍ എട്ട് വയസ്സുകാരന് ദാരുണാന്ത്യം ; പിതാവിന്റെ നില ഗുരുതരം

സ്വന്തം ലേഖകൻ 

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ പുത്തൂരില്‍ വാഹനാപകടത്തില്‍ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കൊളവല്ലൂരിലെ ഹാദി ഹംദാന്‍ ആണ് മരിച്ചത്. ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

സംഭവസ്ഥലത്തുവെച്ചു തന്നെ ആദില്‍ മരിച്ചു. അതേസമയം, സ്‌ക്കൂട്ടര്‍ ഓടിച്ച ഹാദിയുടെ പിതാവ് അന്‍വറിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അന്‍വര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദില്‍ മരിക്കുകയായിരുന്നു.

പാനൂര്‍ പുത്തൂര്‍ ക്ലബിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഹാദി ഹംദാന്‍. തലയ്ക്ക് പരിക്കറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പിതാവ് അന്‍വറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി . പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ വിദ്യാര്‍ഥിയാണ് ഹാദി ഹംദാന്‍.