video
play-sharp-fill

വിവാഹത്തലേന്ന് മകളെ കൊലപ്പെടുത്തിയ പിതാവിനെ കോടതി വെറുതെ വിട്ടു ; വിധി വിചാരണയ്ക്കിടെ പ്രധാന സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന്

വിവാഹത്തലേന്ന് മകളെ കൊലപ്പെടുത്തിയ പിതാവിനെ കോടതി വെറുതെ വിട്ടു ; വിധി വിചാരണയ്ക്കിടെ പ്രധാന സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം : ദുരഭിമാനത്തിന്റെ പേരിൽ വിവാഹത്തലെന്ന് മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് രാജനെ കോടതി വെറുതെ വിട്ടു. കേസിലെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതിനെ തുടർന്നാണ് രാജനെ കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

ദുരഭിമാനത്തിന്റെ പോരിൽ 2018 മാർച്ചിലാണ് മകൾ ആതിരയെ(22) അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജൻ കുത്തിക്കൊലപ്പെടുത്തിയത്. തന്റെ മകൾ ദളിത് വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നതുമൂലം കുടുംബത്തിനുണ്ടാകുന്ന ദുരഭിമാനം ഭയന്നാണ് രാജൻ മകളെ കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദളിത് യുവാവുമായുളള പ്രണയത്തിൽ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകൾ ആതിരയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു.എന്നാൽ മറ്റു മാർഗമില്ലാതെ വന്നപ്പോഴാണ് രാജൻ വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ വിവാഹത്തലേന്ന് വൈകുന്നേരമുണ്ടായ വാക്കുതർക്കത്തിനിടെ ആതിരയെ രാജൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു..