play-sharp-fill
അരിക്കൊമ്പന്‍ ദൗത്യം; മാര്‍ച്ച്‌ 29ന് മോക്ക് ഡ്രില്‍ നടത്തും; കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ 30 മുതല്‍ മയക്കുവെടി വെക്കാനുള്ള നടപടികളിലേക്ക് കടക്കും

അരിക്കൊമ്പന്‍ ദൗത്യം; മാര്‍ച്ച്‌ 29ന് മോക്ക് ഡ്രില്‍ നടത്തും; കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ 30 മുതല്‍ മയക്കുവെടി വെക്കാനുള്ള നടപടികളിലേക്ക് കടക്കും

സ്വന്തം ലേഖിക

ചിന്നക്കനാല്‍: ഇടുക്കിയില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യ പടിയായി മാര്‍ച്ച്‌ 29 ന് മോക്ക് ഡ്രില്‍ നടത്തും.


കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ 30 മുതല്‍ മയക്കു വെടി വക്കാനുള്ള നടപടി കളിലേക്ക് കടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്പന്‍ ചെയ്ത അക്രമണങ്ങള്‍ കോടതിയെ അറിയിക്കുമന്നും കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ്‌ആര്‍എസ് അരുണ്‍ പറഞ്ഞു.

രണ്ട് കുങ്കിയാനകള്‍ കൂടി ഇന്ന് ചിന്നക്കനാലിലെത്തും. കോന്നി സുരേന്ദ്രന്‍, കുഞ്ചു എന്നീ കുങ്കിയാനകളാണെത്തുന്നത്.

അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികള്‍ വനം വകുപ്പ് തുടരും.