ഡൽഹിയിൽ ഞാൻ സുരക്ഷിതയല്ല; എല്ലാ സത്യങ്ങളും വിളിച്ചുപറയും; റോഡില്‍ വെച്ചുണ്ടായ അക്രമണം ബലാത്സംഗത്തിന് സമാനം; കോൺ​ഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ മോഡലും കോൺ​ഗ്രസ് പ്രവർത്തകയുമായ അർച്ചനാ ​ഗൗതം രംഗത്ത്

ഡൽഹിയിൽ ഞാൻ സുരക്ഷിതയല്ല; എല്ലാ സത്യങ്ങളും വിളിച്ചുപറയും; റോഡില്‍ വെച്ചുണ്ടായ അക്രമണം ബലാത്സംഗത്തിന് സമാനം; കോൺ​ഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ മോഡലും കോൺ​ഗ്രസ് പ്രവർത്തകയുമായ അർച്ചനാ ​ഗൗതം രംഗത്ത്

സ്വന്തം ലേഖകൻ

ഡൽഹി: ഡൽഹിയിലെ കോൺ​ഗ്രസ് ആസ്ഥാനമന്ദിരത്തിന് മുന്നിൽവെച്ച് തന്നേയും പിതാവിനേയും പാർട്ടി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി മോഡലും കോൺ​ഗ്രസ് പ്രവർത്തകയുമായ അർച്ചനാ ​ഗൗതം. റോഡില്‍ വെച്ചുണ്ടായ അക്രമണം ബലാത്സംഗത്തിന് സമാനമായിരുന്നെന്നും സംഭവത്തിന്‍റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും താരം പറഞ്ഞു.

പാർട്ടി ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും അർച്ചന ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ അർച്ചനയുടെ പിതാവിന് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസമാണ് അര്‍ച്ചനയ്ക്കും പിതാവിനും കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍വെച്ച്‌ ആക്രമണമുണ്ടായത്. വനിത സംഭരണ ബില്ല് പാസാക്കിയതില്‍ കോണ്‍ഗ്രസിനെ അഭിനന്ദിക്കാൻ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെയും പ്രിയങ്കാ ഗാന്ധിയെയും കാണുന്നതിന് വേണ്ടി എത്തിയപ്പോഴായിരുന്നു അക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിയോജിപ്പുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ തന്നെ തടയുകയായിരുന്നുവെന്നും പിന്നീട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിലേക്കും കൈയ്യാങ്കളിയിലേക്കും മാറുകയായിരുന്നുവെന്ന് താരം പറ‍ഞ്ഞു. പിതാവിനോടുള്ള കോൺ​ഗ്രസ് പ്രവർത്തകരുടെ പെരുമാറ്റത്തേക്കുറിച്ചും അർച്ചന പറഞ്ഞു. “റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറുകളിൽ ഞാൻ മുട്ടിക്കൊണ്ടിരുന്നു, അതിലൊന്നിൽ ഒളിച്ചിരിക്കാമെന്ന പ്രതീക്ഷയിൽ.

അവർ എന്റെ മുടി വലിച്ചു. നടുറോഡിൽ നടന്ന ബലാത്സം​ഗം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല. ഞാൻ അവരോട് കൂപ്പുകൈകളോടെ അപേക്ഷിച്ചു. അച്ഛന് പരിക്കേറ്റു. അച്ഛൻ വല്ലാതെ പേടിച്ചു പോയി. എന്റെ ഡ്രൈവർക്ക് തലയിലാണ് അടിയേറ്റത്. ഇതൊരിക്കലും ശരിയായ നടപടിയല്ല. ഡൽഹിയിൽ ഞാൻ സുരക്ഷിതയല്ല. എല്ലാ സത്യങ്ങളും വിളിച്ചുപറയും.” അവർ കൂട്ടിച്ചേർത്തു.

2022-ല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായിരുന്നു അര്‍ച്ചന. ഈ വർഷം മാർച്ചിൽ അർച്ചനയുടെ പിതാവ് ​ഗൗതം ബുദ്ധ പ്രിയങ്കാ ​ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് സന്ദീപ് കുമാറിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. മകള്‍ക്കെതിരെ സന്ദീപ് ജാതിയധിക്ഷേപം നടത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗൗതം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.