play-sharp-fill
രാജ്യതലസ്ഥാനത്ത് നിന്നും അഴിമതി ‘തൂത്തുവാരാൻ’ മുന്നിട്ടറിങ്ങിയ അരവിന്ദ് കെജ്‌രിവാൾ ;  രാഷ്ട്രീയം പറയാതെ അധികാരത്തിലെത്തിയ ജനനേതാവിനെ കൂടുതലറിയാൻ

രാജ്യതലസ്ഥാനത്ത് നിന്നും അഴിമതി ‘തൂത്തുവാരാൻ’ മുന്നിട്ടറിങ്ങിയ അരവിന്ദ് കെജ്‌രിവാൾ ; രാഷ്ട്രീയം പറയാതെ അധികാരത്തിലെത്തിയ ജനനേതാവിനെ കൂടുതലറിയാൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഴിമതി നിറഞ്ഞ രാജ്യതലസ്ഥാനത്തെ അഴിമതി വിമുക്തമാക്കാൻ ‘ചൂലുമായി’ മുന്നിട്ടിറങ്ങിയ ജനനേതാവാണ് അരവിന്ദ് കെജ്‌രിവാൾ. രാഷ്ട്രീയം പറയാതെ തന്നെ ഇന്ദ്രപ്രസ്ഥത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്റേതായ ഒരേട് ഉണ്ടാക്കിയെടുക്കാൻ കെജ്‌രിവാളിന് സാധിച്ചിട്ടുണ്ട.് വെറുപ്പിന്റെയും വർഗ്ഗീയതയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കാതെ വികസനത്തിലൂനിയ ഒരു ഭരണം കാഴ്ചവയ്ക്കാൻ കെജ്‌രിവാളിന് കഴിഞ്ഞെന്ന് നിസംശയം പറായൻ സാധിക്കും. ഇത്തവണത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും അതുതന്നെയാണ് പ്രതിഫലിച്ചിട്ടുള്ളത്.

2012 നവംബർ 24 ന് ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ വച്ചായിരുന്നു ആം ആദ്മി രൂപീകരിച്ചത്. ഹിന്ദിയിൽ ‘ആം’ എന്നാൽ ‘സാധാരണ’ എന്നും ‘ആദ്മി’ എന്നാൽ ‘മനുഷ്യൻ’ എന്നുമാണത്ഥം. അതായത് ‘ആം ആദ്മി’ എന്നാൽ, ‘സാധാരണക്കാരൻ’ എന്നർത്ഥം. ‘ആം ആദ്മി പാർട്ടി’ എന്നാൽ, ‘സാധാരണക്കാരന്റെ പാർട്ടി’ എന്നർത്ഥം. അഴിമതിയെ തുടച്ചുമാറ്റുന്നത് എന്ന ധ്വനിയിൽ ‘ചൂൽ’ ചിഹ്നമായും സ്വീകരിക്കപ്പെട്ടു. മറ്റുപാർട്ടികളിൽ നിന്നൊക്കെ വ്യത്യസ്തമായി തലപ്പത്തുപോലും അധികാരം വികേന്ദ്രീകൃതമായ ഒരു ഘടനയായിരുന്നു ആദ്മി പാർട്ടിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഒരു ഉയർന്ന ഇടത്തരം അഗർവാൾ കുടുംബത്തിൽ 1968ലാണ് കെജ്‌രിവാളിന്റെ ജനനം. പിതാവ് ഗോബിന്ദ് റാം കെജ്‌രിവാൾ. മാതാവ് ഗീതാ ദേവി. ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ കേജ്‌രിവാൾ 1989ൽ ജംഷെഡ്പൂർ ടാറ്റാ സ്റ്റീൽസിൽ ജോലിയിൽ പ്രവേശിച്ചു. 1992ൽ ജോലി രാജിവച്ച് സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി പരിശീലനം ആരംഭിച്ച കെജ്‌രിവാൾ 1995ൽ ഇന്ത്യൻ വവന്യു സർവീസിൽ ഇൻകംടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറായി നിയമിതനായി.

2013ൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിയ്ക്ക് അപ്രതീക്ഷിതമായ നേട്ടമായിരുന്നു. 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന്റെ ഷീലാ ദീക്ഷിതിനെയാണ് കെജ്‌രിവാൾ അന്ന് ന്യൂഡൽഹി മണ്ഡലത്തിൽ തോൽപ്പിച്ചത് രംഗത്ത് വരുന്നത്. 70 അംഗ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലായിരുന്നു. കേവലഭൂരിപക്ഷം നേടാനാവാത്തതിനാൽ സർക്കാർ രൂപീകരണത്തിനില്ലെന്ന് പറഞ്ഞ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി പിന്മാറി. അതോടെ രണ്ടാം സ്ഥാനക്കാരായ ആംആദ്മിയ്ക്ക് നറുക്ക് വീഴുകയായിരുന്നു.കോൺഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ ആപ്പ് ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലെത്തി. 2014ൽ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. അതേസമയം അന്നേ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരണാസി മണ്ഡലത്തിൽ നിന്നും നരേന്ദ്രമോദിയ്‌ക്കെതിരെ മത്സരിച്ചെങ്കിലും കേജ്‌രിവാൾ പരാജയപ്പെട്ടു.

2015 ൽ നടന്ന ഡൽഹി നയമസഭാ തെരഞ്ഞടുപ്പിൽ 70ൽ 67 സീറ്റു നേടിക്കൊണ്ട് ആപ്പ് ഡൽഹി തൂത്തുവാരി. അരവിന്ദ് കേജ്‌രിവാൾ വീണ്ടും ഡൽഹി മുഖ്യമന്ത്രിയായി. ചരിത്രത്തിലാദ്യമായി കോൺഗ്രസിന് ഡൽഹിയിൽ ഒരു സീറ്റ് പോലും നേടാനായില്ല എന്നതും ശ്രദ്ധയമായിരുന്നു.