play-sharp-fill
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അക്രമവും ബലാത്സംഗവും കുറയ്ക്കാൻ പുതിയ പദ്ധതിയുമായി അരവിന്ദ് കെജ്രിവാൾ

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അക്രമവും ബലാത്സംഗവും കുറയ്ക്കാൻ പുതിയ പദ്ധതിയുമായി അരവിന്ദ് കെജ്രിവാൾ

 

സ്വന്തം ലേഖിക

ന്യൂഡൽഹി: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അക്രമവും ബലാത്സംഗവും കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇതിനായി സ്‌കൂൾ തലത്തിൽ ബോധവത്ക്കരങ്ങൾ ആരംഭിയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

‘പെൺകുട്ടികളോട് മോശമായി പെരുമാറില്ല’ ആൺകുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നവീനമായ പദ്ധതിയവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കെജ്രിവാൾ സർക്കാർ. രാജ്യത്ത് സ്ത്രീകളോടുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്‌കൂൾ തലം മുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പെൺകുട്ടികളോട് ഒരിക്കലും മോശമായി പെരുമാറില്ലെന്ന് പ്രൈവറ്റ് സ്‌കൂളുകളിലെ ആൺകുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാനാണ് ഞാനും ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും തീരുമാനത്തിലെത്തിയത്’, ഡൽഹിയിൽ നടന്ന ചടങ്ങിൽ കെജ്രിവാൾ പറഞ്ഞു.

ആൺകുട്ടികളിൽ ധാർമ്മികതാ ബോധം വളർത്താൻ നാം ബോധപൂർവ്വം ഇടപെടേണ്ടതുണ്ട്. മോശം പെരുമാറ്റത്തിന് അവരെ അനുവദിക്കരുതെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഡൽഹിയിലെ മുക്കിലും മൂലകളിലുമായി മൂന്ന് ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ആൺകുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ അയക്കുകയും പെൺകുട്ടികളെ സർക്കാർ സ്‌കൂളുകളിൽ അയക്കുകയും ചെയ്യുന്ന ഒരുപാട് കുടുംബങ്ങളെ ഞാൻ കണ്ടിരുന്നു. തങ്ങളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യമില്ലെന്ന് ചിന്തിച്ച് അപകർഷതാ ബോധം വെച്ചു പുലർത്തുകയാണ് ആ പെൺകുട്ടികൾ. എന്നാൽ സർക്കാർ സ്‌കൂളുകളിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾക്ക് ശേഷം സഹോദരൻമാരുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ തങ്ങൾ തുല്യരെന്ന് തോന്നിത്തുടങ്ങിയെന്നാണ് പെൺകുട്ടികൾ ഇപ്പോൾ പറയുന്നതെന്നും കെജ്രിവാൾ പറയുന്നു.