Spread the love

ആറന്മുള: പത്തനംതിട്ടയില്‍ മാവേലി സ്റ്റോറില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയ മുൻ മാനേജർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച്‌ വിജിലൻസ് കോടതി.

video
play-sharp-fill

പത്തനംതിട്ട ജില്ലയിലെ ആറന്മുള മാവേലി സ്റ്റോറിന്റെ മാനേജരുടെ അധിക ചുമതല വഹിച്ചിരുന്ന ലീലാമ്മാളിനെയാണ് 5,60,645 രൂപയുടെ ക്രമക്കേട് നടത്തിയതിന് തിരുവനന്തപുരം വിജിലൻസ് കോടതി മൂന്നുവർഷം കഠിനതടവിനും 5,90,645 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന വി.വി. അജിത്ത് രജിസ്റ്റർ ചെയ്ത കേസ്സില്‍ പ്രതിയായ ലീലാമ്മാള്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്നാണ് മൂന്നു കേസ്സുകളിലായി മൂന്നുവർഷം വീതം കഠിന തടവിനും 5,90,645 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന വി.വി. അജിത്ത് രജിസ്റ്റർ ചെയ്ത കേസ്സില്‍ പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പിമാരായിരുന്ന ബേബി ചാള്‍സ്, ജഗദീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി ജഗദീഷ് ആണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലൻസിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്ബരിലോ വാട്സ് ആപ് നമ്ബരായ 9447789100 എന്ന നമ്ബരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ . വിനോദ്‌കുമാർ. ജനങ്ങളോട് അഭ്യർത്ഥിച്ചു.