play-sharp-fill
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെത്തി

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെത്തി

 

സ്വന്തം ലേഖകൻ

ഡൽഹി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെത്തി. മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദ് ആണ് ചുമതലയേറ്റത്. ഭാരവും ബലവും കൃത്യമാക്കാൻ ഡമ്മി ഉപയോഗിച്ചുള്ള പരിശോധന വെള്ളിയാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു.


ഇന്ദിരാഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ കല്ലു ജല്ലാദിന്റെ ചെറുമകനാണു പവൻ. കൊടുംകുറ്റവാളികളായ രംഗ, ബില്ല എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതും ഇദ്ദേഹമാണ്. അഞ്ച് വധശിക്ഷകളിൽ മുത്തച്ഛനൊപ്പം താൻ സഹായിയായിരുന്നെന്നും പവൻ വ്യക്തമാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർഭയ കേസിൽ നാലു പ്രതികളെയും വധശിക്ഷയ്ക്കു വിധേയരാക്കുതിനായി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെ നൽകണമെന്ന് തിഹാർ ജയിൽ അധികൃതർ യുപി സർക്കാരിനോട് അഭ്യർഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ മീററ്റ് ജയിലിൽ നിന്ന് ആരാച്ചാരെ വിട്ടുനൽകിയിരിക്കുന്നത്.