കൊറോണക്കാലത്ത് ഏപ്രിൽ ഫൂൾ ആഘോഷിക്കാൻ ഇറങ്ങുന്നവർക്ക് കേരള പൊലീസിന്റെ വമ്പൻ ഓഫർ ..! വാട്സപ്പിൽ ഫൂളാക്കി സന്ദേശം അയച്ചാൽ സ്റ്റേഷനിൽ വിശ്രമിക്കാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഏപ്രിൽ ഫൂൾ ദിനമാണെന്ന് വച്ച് തോന്നിയ രീതിയിൽ ആരേയും പറ്റിക്കാമെന്നു വിചാരിച്ചാൽ നടക്കില്ല. ഈ വിഷയങ്ങൾ ഒഴിവാക്കിയാൽ ലോക്ക് ഡൗണിൽ വീട്ടിൽ തന്നെ ഇരിക്കാം അല്ലേ പൊലീസിന്റെ കൂടെ ലോക്കപ്പിലേയക്ക് പോകാം.
കൊറോണ വൈറസ്, ലോക്ക്ഡൗൺ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകൾ നിർമ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം സന്ദേശങ്ങൾ നിർമ്മിക്കുന്നവരെയും ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികൾ കൈക്കൊള്ളും. ഇത്തരം സന്ദേശങ്ങൾ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ, വിവിധ ജില്ലകളിലെ സൈബർ സെല്ലുകൾ എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.