video
play-sharp-fill

ശാലീന സുന്ദരിയായ അനു സിതാര അതീവ ഗ്ലാമറസായി ..! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; തലവെട്ടിക്കയറ്റിയ ചിത്രത്തിനെതിരെ പരാതി; ചിത്രം ഷെയർചെയ്തവരെല്ലാം കുടുങ്ങും

ശാലീന സുന്ദരിയായ അനു സിതാര അതീവ ഗ്ലാമറസായി ..! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; തലവെട്ടിക്കയറ്റിയ ചിത്രത്തിനെതിരെ പരാതി; ചിത്രം ഷെയർചെയ്തവരെല്ലാം കുടുങ്ങും

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: ശാലീന സുന്ദരിയായ അനുസിതാര അതീവ ഗ്ലാമറസായി. കഴിഞ്ഞ രണ്ടു ദിവസത്തിലേറെയായി സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി ഓടുന്ന ചിത്രമാണ് ഇത്. എന്നും, മലയാളികളുടെ നാടൻ പെണ്ണായി നിറഞ്ഞു നിന്നിരുന്ന അനുസിതാരയുടെ മറ്റൊരു മുഖം എന്ന പേരിലാണ് ചിത്രം പ്രചരിച്ചിരുന്നത്.

ആദ്യം ടെലഗ്രാം ഗ്രൂപ്പുകളിലാണ് ഈ ചിത്രം എത്തിയത്. പിന്നീട്, ഫെയ്‌സ്ബുക്കിൽ അനുസിതാരയുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകളിലും ഇത് വന്നു. ഇവിടെ നിന്നും സ്ത്രീകൾക്കെതിരെ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ ഇട്ട് ചാറ്റ് ചെയ്യുന്ന മറ്റൊരു ഫെയ്‌സ്ബുക്ക് പേജിലാണ് ഈ പോസ്റ്റ് വന്നു പെട്ടത്. ഈ പോസ്റ്റിൽ നിന്നും വാട്‌സ്അപ്പിലേയ്ക്ക് എത്തിയ ചിത്രങ്ങൾ അതിവേഗം ഷെയർചെയ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോ തല വെട്ടിക്കയറ്റി ഗ്ലാമറസായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. വളരെ മാന്യമായി വസ്ത്രധാരണം നടത്തുന്ന മലയാളി നടിമാരിൽ ഒരാളാണ് അനുസിതാര. നാടൻ വേഷങ്ങളാണ് അനുഅവതരിപ്പിച്ചിരുന്നത്. എന്നാൽ, അനുവിന്റെ അശ്ലീലത കലർന്ന ചിത്രം പ്രചരിച്ചത് ആരാധകരെ അടക്കം ഞെട്ടിച്ചിരുന്നു.

ചിത്രങ്ങൾ വലിയ തോതിൽ വാട്‌സ്അപ്പിൽ പ്രചരിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ തേർഡ് ഐ ന്യൂസ് ലൈവ് അനുസിത്താരയുമായി ബന്ധപ്പെട്ട് വൃത്തങ്ങളോടു സംസാരിച്ചു. ഇത്തരത്തിൽ ഒരു ചിത്രം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഈ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ ആലോചിക്കുകയാണ് എന്നും അനുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.