video
play-sharp-fill

നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ സംഭവം; അഞ്ചുപേർ അറസ്റ്റിൽ

നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ സംഭവം; അഞ്ചുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ : നവദമ്പതികളെ സോഷ്യൽമീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിലായി. വാട്സാപ്പിലൂടെ അധിക്ഷേപകരവും വ്ജായവുമായ മെസേജുകൾ പ്രചരിപ്പിച്ചതിന് ശ്രീകണ്ഠപുരം പൊലീസാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരാണ് അറസ്റ്റിലായിട്ടുള്ളത്.

വിൻസെന്റ് മുട്ടത്തിൽ, പ്രേമനന്ദൻ, പി കെ രാജേഷ്, പി വി ഷൈജു, എ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ അനൂപും (29). ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയാണ് ജൂബിയും (27) അടുത്തിടെയാണ് വിവാഹിതരായത്. പ്രണയിച്ചുള്ള വിവാഹം പരസ്പര സമ്മതത്തോടെയാണ് നടന്നത്. എന്നാൽ വിവാഹ ചിത്രം പ്രചരിപ്പിച്ച് കടുത്ത സൈബർ ആക്രമണമാണ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പെണ്ണിനു വയസ് 48, ചെക്കന് വയസ് 25, പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവൻ, 50 ലക്ഷം, ബാക്കി പുറകെ വരും’എന്ന കമന്റോടു കൂടിയാണ് പ്രതികൾ സോഷ്യൽ മീഡിയയിൽ കുപ്രചാരണം നടത്തിയത്.് സംഭവത്തിൽ ജൂബി പരാതി നൽകിയതോടെ അറസ്റ്റിലായവർ സോഷ്യൽ മീഡിയയിലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും കേസ് വരുമെന്ന് ഭയന്ന് ഗ്രൂപ്പ് അഡ്മിൻമാർ മുഖേന ഇവർ പുറത്താകുകയും ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തിരുന്നു.