
എടീ ഞാൻ ശരിക്കും കവിളത്ത് അടിക്കുമെന്ന് റോഷൻ പറഞ്ഞിരുന്നു ; ക്ലൈമാക്‌സിലെ അടികൊണ്ട് നല്ലോണം വേദനിച്ചു : കപ്പേളയിലെ രംഗങ്ങൾ ഓർത്തെടുത്ത് അന്ന ബെൻ
സ്വന്തം ലേഖകൻ
കൊച്ചി: മലയാള സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു കപ്പേള. കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായിക അന്ന ബെൻ കപ്പേളയിലെ രംഗങ്ങൾ ഓർത്തെടുക്കുകയാണ്.
കപ്പേളയിലെ ക്ലൈമാക്‌സിലെ റോഷന്റെ അടി കൊണ്ട് നല്ലോണം വേദനിച്ചുവെന്ന് അന്ന പറയുന്നു. ഷോട്ട് എടുക്കുന്നതിന് മുൻപ് ആ രംഗത്ത കുറിച്ച് ഞാനും റോഷനും സംസാരിച്ചിരുന്നു. എടീ ഞാൻ ശരിക്കും കവിളത്ത് അടിക്കും എന്ന് റോഷൻ എന്നോട് പറഞ്ഞിരുന്നുവെന്നും അന്ന പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്ക് ഓക്കെയായ ശേഷമാണ് ആ സീനെടുത്തത്. എന്നാൽ രണ്ട് തവണ തുടർച്ചയായി അടി കൊണ്ടപ്പോൾ വേദനിച്ചിരുന്നു. അവനെ ഇനി കാണുമ്പോൾ തിരിച്ചു കൊടുക്കണമെന്നും അന്ന പറഞ്ഞു.
നെറ്റ്ഫ്‌ളിക്‌സിലാണ് അടുത്തിടെ കപ്പേള റിലീസ് ചെയ്തത്. അഭിനേതാവായി സിനിമാ രംഗത്ത് ശ്രദ്ധേയനായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു കപ്പേള. കപ്പേളയിൽ ജെസി എന്ന കഥാപാത്രമായി എത്തിയ അന്നയുടെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.