play-sharp-fill
അഞ്ച് വർഷം മുൻപ് ഒരു പെൺകുട്ടിയെ വാങ്ങിയതായി സംശയം, നവജാത ശിശുവിന്റെ വിൽപനയിൽ ദുരൂഹത

അഞ്ച് വർഷം മുൻപ് ഒരു പെൺകുട്ടിയെ വാങ്ങിയതായി സംശയം, നവജാത ശിശുവിന്റെ വിൽപനയിൽ ദുരൂഹത

സ്വന്തം ലേഖകൻ

തിരുവനന്തപുരം; നവജാത ശിശുവിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീ മുൻപും കട്ടിയെ വാങ്ങിയിരുന്നതായി സംശയം. അഞ്ച് വർഷം മുൻപ് ഇതേ സ്ത്രീ മറ്റൊരു പെൺകുട്ടിയെ വാങ്ങിയിരുന്നതായാണ് ചൈൽഡ് ലൈനിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കുട്ടിയെ പിന്നീട് മറ്റൊരാൾക്ക് കൈമാറിയതായും സംശയമുണ്ട്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

തൈക്കാട് ആശുപത്രിയിൽ നിന്നാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ വിൽപ്പന നടത്തിയത്. തമ്പാനൂരിലെ ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കരമന സ്വദേശിനിയിൽ നിന്ന് കുഞ്ഞിനെ കണ്ടെടുത്തിരുന്നു. എന്നാൽ കുട്ടിയെ വിറ്റ അമ്മയെ ഇതുവരെ കണ്ടെത്തിയില്ല. ഇവർ ആശുപത്രിയിലും മറ്റും നൽകിയത് വ്യാജ മേൽവിലാസമാണെന്ന് സംശയമുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരമനയ്ക്ക് അടുത്ത് നെടുങ്കാട് താമസിക്കുന്ന
മുപ്പത്തിയൊൻപതുകാരിയാണ് കുട്ടിയെ വാങ്ങിയത്. രണ്ടു വിവാഹം കഴിച്ച ഇവർക്കു കുട്ടികളില്ല. വളർത്താൻ തന്നെയാണ് കുഞ്ഞിനെ വാങ്ങിയത് എന്നാണ് ഇവർ പറയുന്നത്. വർഷങ്ങളായി പരിചയമുള്ള സ്ത്രീയിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയത്. ജോലി സ്ഥലത്തു നിന്നാണ് കുഞ്ഞിന്റെ അമ്മയെ പരിചയപ്പെട്ടത്. അവരുടെ ഭർത്താവ് സ്ഥിരമായി പണം ആവശ്യപ്പെട്ടതോടെയാണ് പലപ്പോഴായി മൂന്ന് ലക്ഷം രൂപ നൽകിയതെന്നും വ്യക്തമാക്കി. ആശുപത്രിയിൽ നടന്ന കുഞ്ഞിന്റെ വിൽപനയിൽ ആരോഗ്യമന്ത്രി റിപ്പോർട്ട്തേടി.

Tags :