play-sharp-fill
മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ നിർബന്ധിച്ച വേശ്യാവൃത്തിക്ക് ഉപയോ​ഗിച്ചു; മുംബൈയിൽ നടിയും മോഡലുമായ സുമൻ കുമാരി അറസ്റ്റിൽ; സെക്സ് റാക്കറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ നിർബന്ധിച്ച വേശ്യാവൃത്തിക്ക് ഉപയോ​ഗിച്ചു; മുംബൈയിൽ നടിയും മോഡലുമായ സുമൻ കുമാരി അറസ്റ്റിൽ; സെക്സ് റാക്കറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ

മുംബൈ: മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ നിർബന്ധിച്ച വേശ്യാവൃത്തിക്ക് ഉപയോ​ഗിച്ചതായി പരാതി. ഭോജ്പുരി നടി സുമൻ കുമാരി അറസ്റ്റിൽ. ചെയ്തതായി മുംബൈ പോലീസ്. വെള്ളിയാഴ്ചയാണ് സംഭവം. സുമൻ കുമാരിയുടെ സെക്സ് റാക്കറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷിച്ചതായും മുംബൈ പോലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു.

“മോഡലുകളെ നിർബന്ധിച്ച് വേശ്യാവൃത്തിക്ക് ഉപയോ​ഗിച്ചതിനാണ് ഭോജ്പുരി നടി സുമൻ കുമാരിയെ (24) മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മോഡലുകളെയും പോലീസ് രക്ഷപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നു,” ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിലായ നടി സുമൻ കുമാരി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. സെക്‌സ് റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. ഇത്തരം ഹൈ പ്രൊഫൈൽ സെക്‌സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതില്‍ പോലീസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ആളുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മോഡലുകളെ വിതരണം ചെയ്യുന്ന ആളാണ് സുമൻ കുമാരിയെന്നാണ് പൊലീസ് പറയുന്നത്. സിനിമയിൽ അവസരങ്ങള്‍ തേടിയെത്തുന്ന മോഡലുകളെ അവരുടെ ബുദ്ധിമുട്ടുള്ള സമയത്ത് പണം കൊടുത്തും മറ്റും സഹായിച്ചാണ് സുമന്‍ തന്‍റെ റാക്കറ്റില്‍ എത്തിച്ചിരുന്നത്. സുമൻ കുമാരി നിരവധി ഭോജ്‌പുരി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.