
കൊച്ചി: വെബ് സീരീസായ ‘അണലി’ സംപ്രേഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസ് പ്രതി ജോളി (ജോളിയമ്മ ജോസഫ്) ഹൈക്കോടതിയെ സമീപിച്ചു.
കൂടത്തായി കൊലക്കേസുമായി സാദൃശ്യമുള്ളതാണ് അണലി എന്ന വെബ് സീരീസിന്റെ കഥയെന്നും അതിനാൽ സംപ്രേഷണം വിലക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
എതിർ കക്ഷികൾക്ക് നോട്ടീസിനു നിർദേശിച്ച ജസ്റ്റിസ് വി.ജി. അരുൺ വെബ് സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. വെബ് സീരീസിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരിൽ സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. മിഥുൻ മാനുവൽ തോമസാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാരിനെയും കേസിൽ കക്ഷിയാക്കാൻ നിർദേശിച്ചു. വിഷയം ജനുവരി 15- ന് വീണ്ടും പരിഗണിക്കും. ആദ്യ ഭർത്താവ് അടക്കം കുടുംബത്തിലെ ആറു പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്.







