Spread the love

തിരുവനന്തപുരം : കഴിഞ്ഞ പത്ത് വർഷമായിട്ട് തിരുവനന്തപുരം മൃഗശാലയിലെ ഉണ്ടായിരുന്ന അനാക്കോണ്ടകളില്‍ ഒന്ന് ചത്തു. 2 ഗ്രീൻ അനാക്കോണ്ടകളില്‍ ഒന്നാണ് ചത്തത്.

video
play-sharp-fill

13 വയസ്സുള്ള ആണ്‍ അനാക്കോണ്ട ‘ദില്‍’ ആണ് ചത്തത്. വാലിനോട് ചേർന്നു മുഴയുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴം വൈകിട്ടോടെ അവശനിലയിലായ പാമ്ബിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

സാധാരണ 10 വയസ്സു വരെ ജീവിക്കുന്ന അനാക്കോണ്ട, മൃഗശാല പോലെയുള്ള ഇടങ്ങളില്‍ പ്രത്യേക പരിചരണം ലഭിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കും. ദില്ലിന് 49 കിലോ ഭാരവും 3.9 മീറ്റർ നീളവുമുണ്ടായിരുന്നു. പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെയുള്ള കാർക്കസ് ഡിസ്പോസല്‍ പിറ്റില്‍ അടക്കം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 ഏപ്രിലില്‍ ശ്രീലങ്കയിലെ സുവോളജിക്കല്‍ പാർക്കില്‍ നിന്നാണ് 7 ഗ്രീൻ അനാക്കോണ്ടകളെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. അന്ന് ദില്ലിന് രണ്ടര വയസ്സായിരുന്നു.