video
play-sharp-fill
അമ്മഞ്ചേരി സിബി അടക്കം മൂന്നു ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി; നടപടിയെടുത്തത് ജില്ലാ പൊലീസ് മേധാവി

അമ്മഞ്ചേരി സിബി അടക്കം മൂന്നു ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി; നടപടിയെടുത്തത് ജില്ലാ പൊലീസ് മേധാവി

ക്രൈം ഡെസ്‌ക്

കോട്ടയം: ഗുണ്ട അമ്മഞ്ചേരി സിബി അടക്കം മൂന്നു പേരെ കാപ്പ ചുമത്തി നാട് കടത്തി. ഗുണ്ടകൾക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണമാണ് നടപടി.

ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നിരവധി കേസ്സുകളിൽ പ്രതികളുമായ പെരുമ്പായിക്കാട് വില്ലേജ് മുടിയൂർക്കരയക്കു സമീപം കുന്നുകാലായിൽ പ്രദീപ് (പാണ്ടൻ പ്രദീപ്), അതിരമ്പുഴ മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജിൽ സിബി.ജി.ജോൺ (അമ്മഞ്ചേരി സിബി), ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് പാലത്തൂർ ടോമി ജോസഫ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ ചുമത്തി നാടുകടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഇവരെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. കോട്ടയം ജില്ലയിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുക പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക, പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുക തുടങ്ങിയ ക്രിമിനൽ കേസ്സുകളിൽ പ്രതികളായ ഇവർക്കെതിരെ മുൻപും കാപ്പാ നടപടികൾ സ്വീകരിച്ചിരുന്നതാണ്.

ടോമി ജോസഫ് ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗവും, അമ്മഞ്ചേരി സിബി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പണം വെച്ച് ചീട്ടുകളി, ബ്ലേഡ് പലിശയ്ക്ക് പണമിടപാട് എന്നിവ നടത്തി വന്നിരുന്നതുമാണ്. മണർകാട് ക്രൗൺ ക്ലബ്ബിൽ 2020 ജൂലൈയിൽ നടന്ന 18 ലക്ഷത്തിൽപ്പരം രൂപയുടെ ചീട്ടുകളി കേസ്സിലെ പ്രതിയാണ് അമ്മഞ്ചേരി സിബി. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരുംദിവസങ്ങളിലും തുടരുന്നതാണ്.