അമ്മയ്ക്ക് തറവാടൊരുങ്ങുന്നു..! കൊച്ചിയിൽ അമ്മയുടെ സ്വന്തം കൂട്; മോഹൻലാലും മമ്മൂട്ടിയും ചേർന്ന് അമ്മയുടെ ഓഫിസ് ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കൊച്ചി: മലയാളത്തിലെ ഏറ്റവും സമ്പന്നമായ സംഘടനയായിട്ടു പോലും സ്വന്തമായി ഒരു ഓഫിസില്ലെന്ന പരാതി തീർക്കാൻ ഒരുമ്പെട്ടിറങ്ങി അമ്മ. അത്യാഡംബരങ്ങളുമായി കൊച്ചിയിൽ അമ്മയുടെ ഓഫിസ് പൂർത്തിയായി.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ക്കാണ് പുതിയ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിക്കുന്നത്. എറണാകുളം കലൂരാണ് മൂന്ന് നിലകളിലായി പുതിയ കെട്ടിടം ഉയർന്നിരിക്കുന്നത്. ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങിൽ നൂറ് പേർക്കാവും പ്രവേശനം. സംഘടന പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂർത്തീകരിച്ചിരിക്കുന്നത്.
2019 നവംബറിലാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിൽ നിർമ്മാണം പ്രതീക്ഷിച്ചതിലും വൈകി.
സംഘടനയുടെ ജനറൽ ബോഡി ഒഴികെയുള്ള യോഗങ്ങൾക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.