video
play-sharp-fill

അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസാമി തമിഴ്‌നാട് ഡിജിപി;അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍; ധീര തീരുമാനത്തിന് സ്റ്റാലിന് അഭിവാദ്യം അര്‍പ്പിച്ച് തമിഴ്‌നാടും കേരളവും

അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസാമി തമിഴ്‌നാട് ഡിജിപി;അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍; ധീര തീരുമാനത്തിന് സ്റ്റാലിന് അഭിവാദ്യം അര്‍പ്പിച്ച് തമിഴ്‌നാടും കേരളവും

Spread the love

സ്വന്തം ലേഖകന്‍

ചെന്നൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐ.പി.എസിനെ പുതിയ തമിഴ്‌നഴ് ഡി.ജി.പിയായി നിയമിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. കന്ദസ്വാമിയെ വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്തേക്ക് നിയമിച്ചുകൊണ്ടാണ് സ്റ്റാലിന്‍ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കാല്‍ എടുത്തുവെച്ചത്. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാരിലെ ചില മന്ത്രിമാരെ ലക്ഷ്യമിട്ടാണ് കന്തസ്വാമിയുടെ നിയമനമെന്നാണ് സൂചന.

2010ലെ സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോള്‍ കന്ദസ്വാമി സിബിഐ ഐ.ജിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിന്നീട് എല്ലാ കേസിലും അമിത് ഷാ കുറ്റവിമുക്തനായെങ്കിലും കന്ദസ്വാമിയുടെ ധീരത അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി എം കെ അധികാരത്തിലെത്തിയാല്‍ എ ഐ എ ഡി എം കെ നേതാക്കളുടെ ഉള്‍പ്പെടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശക്തമായ നടപടിയെടുക്കുമെന്ന് സ്റ്റാലിന്‍ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട കന്ദസ്വാമിയെ പൊലീസ് തലപ്പത്ത് നിയമിച്ച സ്റ്റാലിന് അഭിവാദ്യം അര്‍പ്പിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും യുവജനങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തുന്നുണ്ട്.