Spread the love

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നാളെ രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് എത്തും.

video
play-sharp-fill

ജൂലൈ 12ന് രാവിലെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന ആസ്ഥാന മന്ദിരത്തിൻറെ ഉദ്ഘാടനത്തിലും 11.30ന് പുത്തരിക്കണ്ടം മൈതാനിയിലെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ശേഷം, ബി.ജെ.പി സംസ്ഥാന നേതാക്കളായും മറ്റ് പ്രമുഖരായും കൂടിക്കാഴ്ച നടത്തും.

പരിപാടികൾ പൂർത്തിയാക്കി വൈകിട്ട് 4 മണിയോടെ അദ്ദേഹം കണ്ണൂരിലേക്കും പിന്നീട് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര ദര്‍ശനത്തിനും പോകും. രാത്രി ഡൽഹിക്ക് യാത്രയ്ക്കായി തിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group