അമിത് ഷാ ഉൾപ്പെടെയുള്ളവരെ വധിയ്ക്കുമെന്ന് അജ്ഞാത സന്ദേശം ; രാജ്യത്ത് ഗുരുതര ഭീകരാക്രമണം ഉണ്ടാകുമെന്ന റിപ്പോർട്ട് പുറത്ത് വിട്ട് ഇന്റലിജൻസ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടയുള്ളവരെ വധിക്കുെമന്ന് അജ്ഞാത സന്ദേശം. ഗുജറാത്തിലാണ് ഭീകരാക്രമണം ഉണ്ടാകുകയെന്നും അജ്ഞാത സന്ദേശത്തിലുണ്ട്. ഇതു സംബന്ധിച്ച ഭീഷണിക്കത്ത് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുകയായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ പല നഗരങ്ങളിലും ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് പൊലീസിന് മുന്നറിയിപ്പ് നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരേൻ പാണ്ഡ്യ തുടങ്ങി നിരവധി മന്ത്രിമാർക്കെതിരെ ആക്രമണമുണ്ടാകുമെന്നും ഭീഷണിക്കത്തിൽ പറഞ്ഞിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അജ്ഞാത ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ സജ്ജരായിരിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം പൊലീസ് വകുപ്പിനും എല്ലാ സുരക്ഷാ ഏജൻസികൾക്കും നിർദ്ദേശം നൽകി. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്‌കോട്ട് തുടങ്ങി ഗുജറാത്തിലെ നിരവധി നഗരങ്ങളിലെ ഉന്നത പൊലീസ് വകുപ്പുകൾക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.