ഫഹദും പൃഥ്വിയും ആമസോൺ റിലീസിന്: മാലിക്കും കോൾഡും വരുന്നത് ഒ.ടി.ടി വഴി; തീയറ്ററുകൾ അടച്ചു പൂട്ടിയതോടെ പുതുവഴി തേടി സിനിമകൾ

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊവിഡ് രണ്ടാം ലോക്ക് ഡൗണിനെ തുടർന്നു പ്രതിസന്ധി നേരിട്ട സിനിമകൾ ഒടിടി റിലീസിൽ അഭയം പ്രാപിക്കുന്നു. സംസ്ഥാനത്ത് മലയാള സിനിമകളാണ് ഇപ്പോൾ റിലീസ് പ്രതിസന്ധി നേരിടുന്നത്. ഈ സാഹചര്യത്തിൽ ഈ സിനിമകൾ അമസോൺ പ്രൈമിനെയും നെറ്റ് ഫ്‌ളിക്‌സിനെയും കൂടുതലായി ആശ്രയിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ദുൽഖർ സൽമാൻ ചിത്രം കുറുപ്പും,? രാജീവ് രവിയുടെ നിവിൻ പോളി ചിത്രം തുറമുഖവും ഒടിടി റിലീസ് തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.. ഈ നിരയിലേക്ക് കൂടുതൽ ചിത്രങഅങൾ എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്ന ചിത്രവും പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസുമാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. കൊവിഡ് വ്യാപനം മൂലം തിയേറ്ററുകൾ അടുത്തെങ്ങും തുറക്കാൻ സാദ്ധ്യത ഇല്ലാത്തതിനാലാണ് ഇരു ചിത്രങ്ങളുടെയും നിർമാതാവായ ആന്റോ ജോസഫ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്കെത്തിയത്. ഇതു സംബന്ധിച്ച് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ആന്റോ ജോസഫ് കത്തയച്ചു. ആമസോൺ പ്രൈമിലാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതെന്നാണ് സൂചന..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 സെപ്തംബറിൽ ചിത്രീകരണം തുടങ്ങിയ ചിത്രമാണ് മാലിക്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക്ക് പീരിയഡ് ഗണത്തിൽപെടുന്ന ചിത്രമാണ്.. സാനു ജോൺ വർഗീസ് ആണ് ഛായാഗ്രഹണം സംഗീതം സുഷിൻ ശ്യാമാണ്

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തനു ബാലക് ഒരുക്കുന്ന കോൾഡ് കേസിൽ പൃഥ്വിരാജ് എസിപി സത്യജിത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ‘ അരുവി’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയയായി മാറിയ അദിതി ബാലനാണ് നായിക.യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാെരുക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണും ഛായാഗ്രഹണം നിർവഹിക്കുന്നു.