ട്രെയിനിൽ അതിക്രമങ്ങൾ തുടരുന്നു; മാവേലി എക്സ്പ്രസിൽ യുവതിയുടെ വായ് പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കവർച്ചക്കാർ;അക്രമികൾ ഓടി രക്ഷപെട്ടു; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കണ്ണൂർ: എലത്തൂർ സംഭവത്തിന് ശേഷം സുരക്ഷ കൂട്ടിയെന്ന് പറയുമ്പോഴും ട്രെയിനിനുള്ളിൽ യാത്രക്കാർക്ക് നേരെ അക്രമം തുടരുന്നു. മാവേലി എക്സ്പ്രസിലെ റിസർവേഷൻ കോച്ചിനകത്ത് വിദ്യാർഥിനിയായ യുവതിയെ രണ്ടു പേർ ആക്രമിച്ചതായി പരാതി. ടോയ്ലെറ്റിൽ പോയി മടങ്ങവെ യുവതിയുടെ വായ് പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കവർച്ചക്കാർ ഇറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ രണ്ടിന് തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസിലെ എസ്. 8 കോച്ചിലാണ് സംഭവം.
കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 23 വയസുകാരിയുടെ പരാതിയിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വിഷു അവധിയുടെ ഭാഗമായി വീട്ടിലേക്ക് വരികയായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ 5.40 ന് പഴയങ്ങാടിയിൽ ഇറങ്ങും വരെ ടിക്കറ്റ് പരിശോധകരോ റെയിൽവെ സുരക്ഷാ ഉദ്യോഗസ്ഥരോ വന്നില്ലെന്ന് യുവതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിനിൽ ആക്രമണത്തിനിരയായ സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് യുവതിയുടെ ബന്ധുക്കൾ അറിയിച്ചു.