video
play-sharp-fill

അമരവിള ചെക്ക്പോസ്റ്റില്‍ എക്സൈസ് പരിശോധന; കൊല്ലം സ്വദേശിയായ നേഴ്സിങ് വിദ്യാർത്ഥി എംഡിഎംഎയുമായി പിടിയിൽ; ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 47 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്ന് കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റില്‍ നടന്ന എക്സൈസ് റെയിഡിനിടെ ടൂറിസ്റ്റ് ബസിലെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥി എംഡിഎംഎയുമായി പിടിയിൽ. കൊല്ലം സ്വദേശി സൂരത്താണ് എക്സൈസിൻറെ പിടിയിലായത്.

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 47 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസില്‍ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാർത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് അറിയിച്ചു.