ആലപ്പുഴയിൽ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം : മോഷ്ടാക്കൾ വീടുമായി ബന്ധമുള്ളവരെന്ന് പോലീസ് നിഗമനം

Spread the love

 

ചേർത്തല : അടഞ്ഞുകിടന്ന വീട്ടിൽ മോഷണം. ദേശീയപാതയോരത്ത് വയലാർ കവലയ്ക്ക് സമീപം രവിമന്ദിരത്തിൽ ജ്യോതിമോളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്റെ പിന്നിലെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിരിക്കുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

വീട്ടിലെ മുറികളുടെയും അലമാരകളുടെയും ഷെൽഫുകളുടെയും പൂട്ടുകൾ തകർത്തു. വീട്ടുപകരണങ്ങൾ അടക്കം അലങ്കോലമാക്കി. പല മുറികളിലായി നാല് അലമാരകൾ തകർത്ത് വിശദമായി പരിശോധിച്ചിട്ടുണ്ട്. സ്വർണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കണക്കാക്കുന്നത്.

കൂടുതൽ പരിശോധന നടത്തിയാലെ നാഷനഷ്ട്ടം കണക്കാക്കാൻ ആവുകയുള്ളൂ. സിസിടിവി ക്യാമറകൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. മോഷ്ടാക്കളുടെ ചിത്രം ക്യാമറയിൽ ഉണ്ടോ എന്ന് പരിശോധിക്കുവാൻ പോലീസ് നീക്കം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുവീട്ടിൽ നനയ്ക്കാനായി എത്തിയപ്പോൾ ജനൽ തുറന്നു കിടക്കുന്നത് കണ്ടാണ് എറണാകുളത്തുള്ള വീട്ടുടമസ്ഥരെ അറിയിച്ചത്. തുടർന്ന് പട്ടണക്കാട് പോലീസിൽ പരാതി നൽകി. വീട് അടഞ്ഞു കിടക്കുന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള മോഷണത്തിന് പിന്നിൽ എന്ന് പോലീസിനെ പ്രാഥമിക നിഗമനം.