144 പ്രഖ്യാപിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും കണ്ണന്താനം

144 പ്രഖ്യാപിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും കണ്ണന്താനം

സ്വന്തം ലേഖകൻ

ശബരിമല: കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം സന്നിധാനത്തേക്ക്. നിലയ്ക്കലിൽ എത്തിയ കണ്ണന്താനം തന്റെ സന്ദർശനത്തിന്റെ ഉദ്ദേശവും മാധ്യമങ്ങളോട് വ്യക്തമാക്കി. 144 പ്രഖ്യാപിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും സന്നിധാനത്തെ പൊലീസ് യുദ്ധക്കളമാക്കി മാറ്റിയെന്നും അയ്യപ്പ ഭക്തരോട് കാട്ടുന്നത് ക്രൂരതയാണെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു. കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.

താൻ സന്നിധാനത്ത് എത്തുന്നത് കേന്ദ്ര സഹമന്ത്രി എന്ന നിലയിലാണെന്നും. പ്രളയക്കെടുതിക്ക് പിന്നാലെ ഇവിടെയുണ്ടായ നാശനഷ്ടങ്ങളും മറ്റും വിലയിരുത്തുന്നതിന് കൂടിയാണ് അദ്ദേഹം സന്ദർശനം നടത്തുന്നതെന്നും സൂചനയുണ്ട്.സന്നിധാനത്ത് ദർശനം നടത്താൻ തീരുമാനിച്ച ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലയ്ക്ക കർശന നിർദ്ദേശങ്ങളുമായി പൊലീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും ശബരിമല ദർശനത്തിന് തയ്യാറെടുത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിൽ ശശികല ദർശനത്തിനെത്തി പേരക്കുട്ടികളുടെ ചോറൂണ് ചടങ്ങുകൾ ഉടൻ നടത്തുമെന്നാണ് ഇപ്പോൾ വിവരം ലഭിക്കുന്നത്. ദർശനത്തിന് ശേഷം ശശികല സന്നിധാനത്ത് എത്ര നേരം തുടരുമെന്ന സംശയവും ഉയരുകയാണ്. നാമജപയജ്ഞത്തിൽ പങ്കെടുക്കരുതെന്നും പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കരുതെന്നും അടക്കമുള്ള നിർദ്ദേശങ്ങളാണ് എസ്പി യതീഷ് ചന്ദ്ര കെ.പി ശശികലയ്ക്ക് നൽകിയത്.

പൊലീസ് നൽകിയ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചാണ് ശശികല ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. ഇതോടെ സന്നിധാനത്ത് പമ്പയിലും ശബരിമലയിലും പൊലീസ് അതീവ ജാഗ്രതയിലാണ്. നിലയ്ക്കലിൽ ഇപ്പോൾ സംഘർഷാവസ്ഥ ഒഴിഞ്ഞ അവസ്ഥയിലാണ്.ഇതോടെ സന്നിധാനത്ത് പമ്ബയിലും ശബരിമലയിലും പൊലീസ് അതീവ ജാഗ്രതയിലാണ്. നിലയ്ക്കലിൽ ഇപ്പോൾ സംഘർഷാവസ്ഥ ഒഴിഞ്ഞ അവസ്ഥയിലാണ്. ശബരിമല ദർശനത്തിന് യാത്ര തിരിച്ചപ്പോഴേ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു.