Spread the love

 

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി തുടരുന്ന
സാഹചര്യത്തിൽ നിലനിൽപ്പിനായി സമരത്തിലേക്ക് നീങ്ങുകയാണന്ന് ഓൾ കേരളാ കേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൻ അറിയിച്ചു.

video
play-sharp-fill

വൈദ്യുതി, പാചകവാതകം മുതലായവ ഒഴിവാക്കാൻ കഴിയാത്ത വസ്‌തുക്കൾക്ക്, ഉയർന്ന വില നിലനിൽക്കുകയും ചെയ്യുന്നതുകൊണ്ട് ഭക്ഷണ വിതരണ രംഗത്ത് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതകൾ താങ്ങാവുന്നതിലും അപ്പുറമാണ്. പച്ചക്കറി – പലചരക്ക് ,മത്സ്യം ,മാംസം മുതലായ സാധനങ്ങൾക്ക് അടിക്കടി ഉണ്ടാകുന്ന വിലവർദ്ധനവ് ഈ രംഗത്ത് പ്രവൃത്തിക്കുന്ന സംരഭകരേയും  തൊഴിലാളികളേയും  പ്രതികൂലമായി ബാധിക്കുന്നു. എന്നാൽ ഇവ നിയന്ത്രണ വിധേയമാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപെടുന്നില്ല.

നികുതിയിനത്തിൽ സർക്കാരിലേക്ക് കാര്യമായ വിഹിതം നൽകുകയും തൊഴിൽ മേഖലയിൽ ലക്ഷകണക്കിന് അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്ന ചെറുതും വലുതുമായ നിരവധി സംരംഭകർ നമ്മുടെ നാട്ടിൽ പ്രവൃത്തിക്കുന്നുണ്ട്. വിലക്കയറ്റവും മാലിന്യസംസ്‌കരണവും അടക്കം നിരവധി പ്രശ്‌നങ്ങൾ ഈ രംഗത്ത് പ്രവൃത്തിക്കുന്നവർ നേരിടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംരംഭങ്ങളുടേയും – തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് ഇവരുടെ പ്രതിനിധികളേയും സർക്കാർ പ്രതിനിധികളേയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ച് സമഗ്രമായ ഒരു പദ്ധതി ഈ കാര്യത്തിൽ നടപ്പാക്കേണ്ടതുണ്ട്.

ഈ കാര്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഓൾ കേരള കേറ്ററിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ 2024 ജൂലൈ മാസം 30-ാം തീയതി കേരളത്തിലെ 14 ജില്ലാ ഭരണ സിരാ കേന്ദ്രങ്ങളിലും മാർച്ചും ധർണയും സംഘടിപ്പിക്കുകയാണ്.

വാർത്താ സമ്മേളനത്തിൽ
AKCA സംസ്ഥാന രക്ഷാധികാരി : ഏലിയാസ് സക്കറിയ,
കോട്ടയം ജില്ലാ പ്രസിഡൻ്റ് : സജി ജേക്കബ്.
കോട്ടയം ജില്ലാ സെക്രട്ടറി : ജോസ് ഫിലിപ്പ് .
കോട്ടയം മേഖലാ പ്രസിഡൻ്റ് : ബിനോയി എബ്രാഹാം .
കാഞ്ഞിരപ്പള്ളി മേഖലാ പ്രസിഡൻ്റ് സണ്ണി ഡോമിനിക്,
ജില്ലാ ഓർഗനൈസിംങ് സെക്രട്ടറി റോയി ജോസഫ്
എന്നിവർ  പങ്കെടുത്തു