ഓൾ ഇന്ത്യ പൊലീസ് നീന്തല്‍ മത്സരത്തില്‍ കേരള പൊലീസിന് വീണ്ടും സ്വർണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ പൊലീസ് നീന്തൽ മത്സരത്തില്‍ കേരള പൊലീസിന് വീണ്ടും സ്വർണം. വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ ജോമി ജോർജ് സ്വർണം നേടി. 10 മിനിറ്റും 7.09 സെക്കൻഡുമാണ് സമയം. പുരുഷൻമാരുടെ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ബിഎസ്എഫിന്‍റെ മന്ദർ എ ദിവാസ് സ്വർണം നേടി. 17 മിനിറ്റും 34.68 സെക്കൻഡുമാണ് സമയം.
ചാമ്പ്യൻഷിപ്പിൽ ജോമി ജോർജിന്‍റെ നാലാമത്തെ സ്വർണമാണിത്. നേരത്തെ വനിതകളുടെ 1500 മീറ്റര്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗങ്ങളിലും നേരത്തെ സ്വർണം നേടിയിരുന്നു. കൂടാതെ 4×50 മീറ്റര്‍ മിക്സഡ് മെഡ്ലെ റിലേ മത്സരത്തിലും ജോമി മെഡൽ നേടി. ബിഎസ്എഫിന്‍റെ സുഖ്പ്രീത് കൗർ വെള്ളിയും സിആർപിഎഫിന്‍റെ തമാലി നസ്കർ വെങ്കലവും നേടി.
പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരത്തില്‍ ബി.എസ്.എഫിലെ മന്ദര്‍ എ.ദിവാസിന് സ്വര്‍ണ്ണം. സി.ആര്‍.പി.എഫിന്‍റെ മനു.ബി.എം (17 മിനിറ്റ് 43.26 സെക്കന്‍റ്) വെള്ളിയും കേരള പൊലീസിലെ ആര്‍.രാകേഷ് (17 മിനിറ്റ് 52.76 സെക്കന്‍റ്) വെങ്കലവും നേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group