
മദ്യത്തിന്റെ വില കുത്തനെ വർധിപ്പിക്കാനൊരുങ്ങി സർക്കാർ : എപ്രിൽ ഒന്നു മുതൽ 50 ശതമാനം വർദ്ധിപ്പിക്കും
സ്വന്തം ലേഖകൻ
ഗോവ: മദ്യത്തിന്റെ വില കുത്തനെ വർധിപ്പിക്കാനൊരുങ്ങി ഗോവ സർക്കാർ. ഏപ്രിൽ ഒന്നു മുതൽ ഗോവയിൽ മദ്യത്തിന്റെ വില 50 ശതമാനം വർധിപ്പിക്കാനാണ് തീരുമാനമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. തീരുമാനം നടപ്പിലാക്കുന്നതോടെ എല്ലാ തരം മദ്യങ്ങളുടെയും വില വർധിപ്പിക്കും. 20 ശതമാനം മുതൽ 50 ശതമാനം വരെയായിരിക്കും വർധനവ്.
മദ്യം കരിഞ്ചന്തയിൽ വിൽക്കാതിരിക്കാൻ മദ്യകുപ്പിയിൽ ഹോളോഗ്രം പതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സാധാരണക്കാരുടെ നികുതി ഭാരം വർധിപ്പിക്കാതിരിക്കുന്നതിന്റെ ഭാഗമായാണ് എക്സൈസ് തിരുവയും മറ്റ് ഫീസുകളും വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0