play-sharp-fill
നടി ആക്രമിക്കപ്പെട്ട കേസ്: രമ്യാ നമ്പീശനെയും സഹോദരനെയും പ്രത്യേക കോടതി വിസ്തരിച്ചു

നടി ആക്രമിക്കപ്പെട്ട കേസ്: രമ്യാ നമ്പീശനെയും സഹോദരനെയും പ്രത്യേക കോടതി വിസ്തരിച്ചു

സ്വന്തം ലേഖകൻ

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ രമ്യാ നമ്പീശനെയും സഹോദരനെയും പ്രത്യേക കോടതി വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷിയായാണ് രണ്ടു പേരും കോടതിയിൽ ഹാജരായത്. നടനും സംവിധായകനുമായ ലാൽ, ഭാര്യ, അമ്മ, മരുമകൾ എന്നിവരെ വ്യാഴാഴ്ച കോടതി വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയെയും കുടുംബത്തെയും നേരത്തേ വിസ്തരിച്ചിരുന്നു. ആനാരോഗ്യം കാരണം നടിയുടെ അമ്മയുടെ വിസ്താരം മാറ്റിവെച്ചിരുന്നു.

അങ്കമാലിയിലെ തട്ടുകടക്കാരനെയും കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. നടിയെ ആക്രമിച്ച് തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് അങ്കമാലി കുറുക്കുറ്റിയിലെ തട്ടുകടയിൽ നിന്നാണ് പ്രതികളായ പൾസർ സുനി അടക്കമുള്ളവർ ഭക്ഷണം കഴിച്ചത്. ഇതേ തുടർന്നാണ് തട്ടുകട ഉടമയെ വിസ്തരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലച്ചിത്രരംഗത്തു നിന്നും പുറത്തുനിന്നുമുള്ള 136 സാക്ഷികളെയാണ് വിചാരണയുടെ ആദ്യഘട്ടത്തിൽ വിസ്തരിക്കുന്നത്. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടിക്രമങ്ങൾ പുരോഗമിച്ചത്. വിചാരണ വേളയിൽ ദിലീപും കോടതിയിൽ മുറയിലുണ്ടാകാറുണ്ട്.