ആലപ്പുഴയിലെ സ്കൂളിൽ കൃപാസനം പത്രം വിതരണം: കോട്ടയത്തെ സ്കൂളിൽ ആർ.എസ്.എസ് വക അദ്ധ്യാപകരുടെ കാൽ കഴുകിക്കൽ: സരസ്വതി ക്ഷേത്രങ്ങളിൽ അരങ്ങേറുന്നത് അദ്ധ്യാപകരുടെ വികല ചിന്തകൾ
സ്വന്തം ലേഖകൻ
കോട്ടയം: വിദ്യാർത്ഥികളെ നല്ല സാമൂഹ്യ ജീവിയായി വളർത്തേണ്ട കേരളത്തിലെ സ്കൂളുകളിൽ നടക്കുന്നത് മത വിദ്യാഭ്യാസം. അദ്ധ്യാപകർ ചേർന്ന് സ്കൂളുകളിൽ നടത്തുന്ന കച്ചവടത്തിന്റെ വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുനത്. ആലപ്പുഴയിൽ സർക്കാർ സ്കൂളിൽ കൃപാസനം പത്രം അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തപ്പോൾ , കോട്ടയം പള്ളിക്കത്തോട്ടിൽ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ കുട്ടികൾ അദ്ധ്യാപകരുടെ കാൽ കഴുകിക്കുകയായിരുന്നു.
ആലപ്പുഴ സ്കൂളിലെ അദ്ധ്യാപികയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തപ്പോൾ ,
പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ വിദ്യാര്‍ഥികളെകൊണ്ട് കാല് കഴുകി തുടപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് പരാതി. എസ്‌എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീണ്‍ മോഹനാണ് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകി തുടപ്പിച്ചു എന്ന വാര്‍ത്ത കേരളീയ സമൂഹത്തിന് അപമാനകരമാണ്. സ്വന്തമായി തീരുമാനം എടുക്കാന്‍ പോലും പ്രായമാകാത്ത കുട്ടികള്‍ ഇത്തരം സ്‌കൂളുകളില്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇത് പുറത്തു കൊണ്ടുവരുന്നതെന്ന് പ്രവീണ്‍ പരാതിയില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മാനേജ്‌മെന്റ്കള്‍ നമ്മുടെ നാടിന്റെ വിദ്യഭാസ സംസ്‌കാരം തകര്‍ക്കും.
ഒപ്പം എല്ലാ മതത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ അവസരമുള്ള സ്‌കൂളില്‍ ഒരു മതത്തിന്റെ ആചാരങ്ങള്‍ അനുസരിച്ചാണ് ഈ പ്രവര്‍ത്തങ്ങള്‍ നടന്നത് എന്നത് കേരളത്തിന്റെ വിദ്യാഭാസ സംസ്‌കാരത്തിന് തന്നെ എതിരാണ്. അവിടെനടന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളുടെ മൗലികമായ ലംഘനമാണന്ന് മനസിലാക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ അരവിന്ദ വിദ്യാമന്ദിരത്തിലെ മാനേജ്മെന്റിനെതിരെ അന്വേഷിച്ചു ശക്തമായ നടപടി എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രവീണ്‍ പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയുടെ പൂര്‍ണ്ണരൂപം:
From
പ്രവീണ്‍ മോഹനന്‍
പുത്തന്‍പറമ്ബില്‍(വീട്), റബ്ബര്‍ബോര്‍ഡ്,
പുതുപ്പള്ളി, കോട്ടയം
ഫോണ്‍ :9961693640
To
ചെയര്‍മാന്‍
കേരള ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം.
ബഹുമാനപ്പെട്ട സര്‍,
കോട്ടയം പള്ളിക്കത്തോട്ടില്‍ സ്ഥിതിചെയ്യുന്ന അരവിന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകി തുടപ്പിച്ചു എന്ന വാര്‍ത്ത കേരളീയ സമൂഹത്തിന് അപമാനകരമാണ്. സ്വന്തമായി തീരുമാനം എടുക്കാന്‍ പോലും പ്രായമാകാത്ത കുട്ടികള്‍ ഇത്തരം സ്‌കൂളുകളില്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇത് പുറത്തു കൊണ്ടുവരുന്നത്. അരവിന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് കാല് കഴുകിക്കുന്ന ചിത്രങ്ങള്‍ ഈ പരാതിയോടൊപ്പം ചേര്‍ക്കുന്നു. ഈ പുതിയകാലത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മാനേജ്‌മെന്റ്കള്‍ നമ്മുടെ നാടിന്റെ വിദ്യഭാസ സംസ്‌കാരം തകര്‍ക്കും. ഒപ്പം എല്ലാ മതത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ അവസരമുള്ള സ്‌കൂളില്‍ ഒരു മതത്തിന്റെ ആചാരങ്ങള്‍ അനുസരിച്ചാണ് ഈ പ്രവര്‍ത്തങ്ങള്‍ നടന്നത് എന്നത് കേരളത്തിന്റെ വിദ്യാഭാസ സംസ്‌കാരത്തിന് തന്നെ എതിരാണ്. അവിടെനടന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളുടെ മൗലികമായ ലംഘനമാണന്ന് ഞാന്‍ മനസിലാക്കുന്നു. ഈ വിഷയത്തില്‍ അരവിന്ദ വിദ്യാമന്ദിരത്തിലെ മാനേജ്മെന്റിനെതിരെ അന്വേഷിച്ചു ശക്തമായ നടപടി എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.