Saturday, April 25, 2026

ആലപ്പുഴയില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന: 1.25 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍; ഡൊമിനര്‍ ബൈക്ക് കസ്റ്റഡിയില്‍

Spread the love

ആലപ്പുഴ: ആലപ്പുഴയില്‍ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 1.25 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി സ്വദേശികളായ ശ്രീഹരി (24), ഷാരോണ്‍ (23) എന്നിവരാണ് അറസ്റ്റിലായത്.

video
play-sharp-fill

പ്രതികള്‍ കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ച KL 82 A 6993 നമ്പറിലുള്ള ഡൊമിനര്‍ ബൈക്കും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പിടിയിലായ ശ്രീഹരി മുന്‍പും നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.

ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ സി.പി. ദിലീപ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ ബിനു എം.സി, കെ.ആര്‍ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group