play-sharp-fill
ആലപ്പുഴയിൽ കാർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു; കോട്ടയത്തെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ആലപ്പുഴയിൽ കാർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു; കോട്ടയത്തെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയോൺമെന്റൽ എൻജിനീയർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ജില്ലാ പരിസ്ഥിതി എഞ്ചിനീയർ ബി ബിജുവാണ് മരിച്ചത്. ആലപ്പുഴ മാരാരിക്കുളം കളിത്തട്ടിന് സമീപം പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

ഇദ്ദേഹം സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: പൊതുമരാമത്ത് വകുപ്പ് കുട്ടനാട് നിരത്തു ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സി. എഞ്ചിനീർ, ഗൗരികാർത്തിക ,
മകൻ ഭുവൻ .