ഓട്ടോ പെര്‍മിറ്റ് പുതുക്കാന്‍ 400ല്‍ നിന്നും 4000 ആക്കി, പിണറായിക്കെതിരെ പോസ്റ് ഇട്ട അഖിൽ മാരാര്‍ പെട്ടു,ഉടൻ തന്നെ പോസ്റ് മുക്കി

Spread the love

കൊച്ചി: ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് പുതുക്കാന്‍ 400 രൂപയില്‍ നിന്നും 4300 രൂപയാക്കി ഫീസ് വര്‍ദ്ധിപ്പിച്ചെന്ന സോഷ്യല്‍ മീഡിയ പ്രചാരണം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അഖില്‍ മാരാര്‍ പെട്ടു.

ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള കാരണമായി ഇത് മാറുമെന്നും സംസ്ഥാനത്തെ സാധാരണക്കാര്‍ക്കായിരിക്കും ഇതിന്റെ ഭാരമെന്നും പിണറായി വിജയന്റെ ബുദ്ധിയാണ് പിറകിലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഖില്‍ മാരാര്‍ പോസ്റ്റ് എഴുതിയത്.

ഇതുസംബന്ധിച്ച പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അല്ല ഇത്തരം ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നും അറിഞ്ഞതോടെ അഖില്‍ മാരാര്‍ പോസ്റ്റ് മുക്കി ന്യായീകരണവുമായെത്തി. അത് കേന്ദ്രമായാലും തനിക്ക് ഒരുപോലെയാണെന്നായി പിന്നീടുവന്ന പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റിലെ അമളി മറികടക്കാന്‍ കേരള സര്‍ക്കാരിനെതിരെ ചില വിമര്‍ശനങ്ങളും ഇന്നയിച്ചിട്ടുണ്ട്.മലയാള സിനിമ സംവിധായകനും ബിഗ് ബോസ് മലയാളം സീസൺ 5 ജേതാവുമായ അഖിൽ സാമൂഹിക മാധ്യമങ്ങളിൽ സ്ഥിരം മുഖമാണ്.ഇത്തരത്തിൽ സാമൂഹികമായ പല കാര്യങ്ങളിലും ഇടപെടാറും ഉള്ളതാണ്.