
സ്വന്തം ലേഖിക
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകൻ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി.
വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസി. ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയില്‍ മാറ്റം. ഫോണുപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മര്‍ദ്ദനം.
സംഭവത്തില്‍ ആകാശിനെതിരെ വിയ്യൂര്‍ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം.
അസി. ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് വിയ്യൂര്‍ പൊലീസ് അറിയിച്ചിരുന്നു. കാപ്പ തടവുകാരനാണ് ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി.



