
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടംഅക്കരപ്പാടം – കൂട്ടുങ്കല്‍ പാലം14ന് വൈകുന്നേരം നാലിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തെത്തുടർന്ന് നേരത്തേ നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു.
മൂവാറ്റുപുഴയാറിന്‍റെ കൈവഴിക്കു കുറുകെ നാനാടം – കൂട്ടുങ്കല്‍ ഫെറിയിലാണ് പാലം നിർമിച്ചത്. വേമ്ബനാട്ടുകായലും മൂവാറ്റുപുഴയാറും അതിരിടുന്ന അക്കരപ്പാടം നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപാണ്. യാത്രാദുരിതംപേറി അവികസിതമായ ജീവിത ചുറ്റുപാടില്‍ കഴിഞ്ഞുവന്ന നിർധന കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി ഗതാഗതയോഗ്യമായ പാലത്തിനായി മുറവിളികൂട്ടിവരികയായിരുന്നു. പലതവണ തുക അനുവദിച്ച് മണ്ണുപരിശോധനവരെ നടന്നെങ്കിലും സാങ്കേതികത്വത്തില്‍ കുടുങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാനാടം – കൂട്ടുങ്കല്‍ ഫെറിയുടെ ഇരുകരകളിലും റോഡിന്‍റെ വീതിക്കുറവായിരുന്നു പാലം നിർമാണത്തിനു പ്രധാന തടസമായി നിന്നിരുന്നത്. പാലം യാഥാർഥ്യമാക്കണമെന്ന പ്രദേശവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അക്കരപ്പാടം ശശി ചെയർമാനും എ.പി. നന്ദകുമാർ ചെയർമാനുമായുള്ള ജനകീയ കമ്മിറ്റിയുടെ പ്രയത്നത്തിന്‍റെ ഫലമായി റോഡിന് വീതികൂട്ടാൻ സ്ഥലമേറ്റെടുത്തതോടെയാണ് പാലം യാഥാർഥ്യമാകുന്നത്.
അക്കരപ്പാടം-ഉദയനാപുരം പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി 150 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചത്. ഓരോ 30 മീറ്റർ നീളത്തിലുമായി അഞ്ച് സ്പാനുകളാണ് പാലത്തിനുളളത്. 15.5 കോടി രൂപ വിനിയോഗിച്ചായിരുന്നു പാലത്തിന്‍റെ നിർമാണം .







