video
play-sharp-fill
മലയാളികൾ എന്ന് കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്തിളകും ; എം.ടിയുടെയും മമ്മൂട്ടിയുടെയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടും : എ.കെ ബാലൻ

മലയാളികൾ എന്ന് കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്തിളകും ; എം.ടിയുടെയും മമ്മൂട്ടിയുടെയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടും : എ.കെ ബാലൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളികൾ എന്നു കേട്ടാൽ കേന്ദ്രസർക്കാരിന് ഭ്രാന്തിളകുന്ന സ്ഥിതിയാണെന്ന് മന്ത്രി എകെ ബാലൻ. റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം.തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തെ റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഒഴിവാക്കുന്നത്. പത്മ അവാർഡിന് കേരളം നൽകുന്ന നാമനിർദേശങ്ങളും കേന്ദ്രം തള്ളുകയാണെന്നും എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാളിന് പിന്നാലെയാണ് കേരളത്തിന്റേയും റിപ്പബ്ലിക് ദിന പരേഡിനായി സമർപ്പിച്ച നിശ്ചല ദൃശ്യത്തിന് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചത്. പരിശോധനയുടെ മൂന്നാം റൗണ്ടിൽ കേരളത്തെ പുറത്താക്കുകയായിരുന്നു. നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. 16 സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാനായി 22 നിർദേശങ്ങളാണ് പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വന്നത്. ഇവയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്‌പ്പോഴാണ് ബംഗാളിനും മഹാരാഷ്ട്രയ്ക്കും കേരളത്തിനും സ്ഥാനം നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group