ഐപിഎൽ; തകര്‍ത്തടിച്ച് പഞ്ചാബ് കിങ്സ് മികച്ച സ്‌കോറിലേക്ക്; അര്‍ധ സെഞ്ച്വറി നേടി പ്രഭ്‌സിമ്രാന്‍ സിങിനും ശിഖര്‍ ധവാനും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗുവഹാട്ടി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് മികച്ച തുടക്കം. പതിനഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍. പ്രഭ്‌സിമ്രാന്‍ സിങും ശിഖര്‍ ധവാനും അര്‍ധ സെഞ്ച്വറി നേടി.

34 പന്തില്‍ നിന്നാണ് പ്രഭ്‌സിമ്രാന്‍ 60 റണ്‍സ് നേടിയത്. ഏഴ് ഫോറും മൂന്ന് സിക്‌സറുകളും പറത്തിയാണ് പ്രഭ്‌സിമ്രാന്‍ കളം വിട്ടത്. ധവാന്‍ 39 പന്തില്‍ നിന്ന് പുറത്താകാതെ 57 റണ്‍സ് നേടിയിട്ടുണ്ട്. ധവാന് കൂട്ടായി ജിതേഷ് ശര്‍മയാണ് ക്രീസില്‍. 15 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഗുവാഹാട്ടിയിലെ ബര്‍സ്പര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാനും പഞ്ചാബും ഇറങ്ങുന്നത്.

പഞ്ചാബ് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയപ്പോള്‍ രാജസ്ഥാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തു. ഇരുടീമുകളിലും മാറ്റമില്ല.