video
play-sharp-fill
എയർ ഇന്ത്യയും ഓർമ്മയാകുന്നു ; ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

എയർ ഇന്ത്യയും ഓർമ്മയാകുന്നു ; ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

സ്വന്തം ലേഖിക

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ എയർ ഇന്ത്യ ഓർമ്മയാകുന്നു. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാർ വിറ്റഴിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. കടബാധ്യതയെ തുടർന്നാണ് സർക്കാരിന്റെ നീക്കം. ഓഹരി വില്പന കരാറിൽ ‘എയർ ഇന്ത്യ’ എന്ന പേര് നിലനിറുത്താനുള്ള നിബന്ധന ഉണ്ടാകില്ലെന്നാണ് സൂചന. ഇതോടെ ഓഹരികൾ സ്വന്തമാക്കുന്ന കമ്ബനിക്ക് എയർ ഇന്ത്യയ്ക്ക് പുതിയ പേരിടാൻ സാധിക്കും.

58,000 കോടി രൂപയോളം കടബാധ്യതയുള്ള എയർ ഇന്ത്യ, 2012ൽ യു.പി.എ സർക്കാർ പ്രഖ്യാപിച്ച രക്ഷാപാക്കേജിന്റെ ബലത്തിലാണ് പ്രവർത്തിക്കുന്നത്. എയർ ഇന്ത്യ കൂടുതൽ ബാധ്യതയാകുന്നതിന് മുമ്പ്് വിറ്റൊഴിവാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group