Spread the love

ബംഗളൂരു: എയർഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടറെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി.

video
play-sharp-fill

യെലഹങ്ക സ്വദേശിയായ ഡോ.വ്യാസ് ഹീരല്‍ മോഹൻഭായിയെ (36) ആണ് വിമാനത്തിനുള്ളില്‍ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് തിരിച്ചിറക്കിയത്. ഇയാള്‍ക്കെതിരെ വിമാനത്താവള പൊലീസ് കേസെടുത്തത്.

ബംഗളൂരുവില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തിരിച്ച എയർഇന്ത്യ വിമാനത്തില്‍ കയറിയ ഉടൻ ബാഗ് മുൻനിരയിലെ സീറ്റുകളിലൊന്നില്‍ ഇട്ടശേഷം ഇതെടുക്കാൻ എയർഹോസ്റ്റസിനോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നുണ്ടായ തർക്കത്തിലാണ് വിമാനം തകർക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പൈലറ്റ് ഇടപെട്ടിട്ടും അനുനയിപ്പിക്കാനായില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കിയത്.