യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ആവശ്യത്തിന് ജീവനക്കാർ ഇല്ല ; എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ റദ്ദാക്കി ; മസ്‌കത്തിലേയ്ക്കും ദോഹയിലേയ്ക്കും പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ആവശ്യത്തിന് ജീവനക്കാർ ഇല്ല ; എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ റദ്ദാക്കി ; മസ്‌കത്തിലേയ്ക്കും ദോഹയിലേയ്ക്കും പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്

സ്വന്തം ലേഖകൻ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കിയത്.

ബുധൻ രാത്രി 11.10 നു മസ്‌കത്തിലേക്കു പുറപ്പെടേണ്ട വിമാനവും വ്യാഴം രാവിലെ 9.35 നു ദോഹയിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനെ തുടർന്നാണ് നടപടി. ജീവനക്കാരുടെ സമരം ഒത്തുതീർന്നെങ്കിലും ഇപ്പോഴും വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടില്ല. ഏതാനും ദിവസങ്ങൾക്കകം സർവീസുകൾ പൂർണതോതിലാകുമെന്ന് അധികൃതർ വ്യക്തമാക്കി.