play-sharp-fill
കോവിഡ് വ്യാപനം ;യാത്രക്കാർ വാക്സിന്‍ എടുത്തിരിക്കണം,മാസ്കും, സാമൂഹിക അകലവും  നിര്‍ബന്ധം;  യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ

കോവിഡ് വ്യാപനം ;യാത്രക്കാർ വാക്സിന്‍ എടുത്തിരിക്കണം,മാസ്കും, സാമൂഹിക അകലവും നിര്‍ബന്ധം; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ചൈനയിലടക്കം വിവിധ വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ.യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം.

യാത്രക്കാര്‍ കോവിഡ് വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലവും പാലിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോ‍ര്‍ട്ട് ചെയ്യണം. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധനയില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.