video
play-sharp-fill

അര്‍ധരാത്രി ആയുധപൂജ..! എയര്‍ഗണ്‍, വടിവാള്‍, കോടാലി, മദ്യം എന്നിവ പൂജിച്ചത് മുള്ളൂര്‍ക്കര സ്വദേശിയായ ജ്യോത്സ്യന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്; ദോഷം മാറാന്‍ ചെയ്തതാണെന്ന് വിശദീകരണം; ഇടപെട്ട് നാട്ടുകാരും പൊലീസും

അര്‍ധരാത്രി ആയുധപൂജ..! എയര്‍ഗണ്‍, വടിവാള്‍, കോടാലി, മദ്യം എന്നിവ പൂജിച്ചത് മുള്ളൂര്‍ക്കര സ്വദേശിയായ ജ്യോത്സ്യന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്; ദോഷം മാറാന്‍ ചെയ്തതാണെന്ന് വിശദീകരണം; ഇടപെട്ട് നാട്ടുകാരും പൊലീസും

Spread the love

സ്വന്തം ലേഖകന്‍

തൃശ്ശൂര്‍: വരവൂരില്‍ ജ്യോത്സ്യന്റെ നേതൃത്വത്തിലുള്ള ഭൂമിയില്‍ അര്‍ധരാത്രി ആയുധപൂജ. വരവൂരിലുള്ള മുള്ളൂര്‍ക്കര സ്വദേശിയായ ജ്യോത്സ്യന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എയര്‍ഗണ്‍, വടിവാള്‍, കോടാലി, മദ്യം എന്നിവ പൂജിച്ചത് രാത്രി പന്ത്രണ്ട മണിക്കാണ്. അര്‍ധരാത്രിയിലെ അസ്വഭാവിക പൂജ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇത് ചോദ്യം ചെയ്യുകയും ഇടപെടുകയും പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു.

മൂന്നുദിവസമായി തുടരുന്ന അസ്വാഭാവികമായ പൂജ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രി നാട്ടുകാര്‍ ഇവിടേക്ക് എത്തി പരിശോധന നടത്തി. ആയുധപൂജ കണ്ടതോടെ എരുമപ്പെട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും ജ്യോത്സ്യന്‍ സ്വന്തം സ്ഥലത്ത് പൂജ നടത്തിയതില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.