play-sharp-fill
ഇതര ജാതിയിൽപ്പെട്ട ആളോട് പ്രണയം ; കുടുംബം നിശ്ചയിച്ച കല്യാണത്തിന് വിസമ്മതം അറിയിച്ചു ; 20 കാരിയായ മകളെ അമ്മ കൊലപ്പെടുത്തി

ഇതര ജാതിയിൽപ്പെട്ട ആളോട് പ്രണയം ; കുടുംബം നിശ്ചയിച്ച കല്യാണത്തിന് വിസമ്മതം അറിയിച്ചു ; 20 കാരിയായ മകളെ അമ്മ കൊലപ്പെടുത്തി

ചെന്നൈ: ഇതരജാതിയിൽ പെട്ടയാളെ പ്രണയിച്ചതിന് 20കാരിയായ മകളെ അമ്മ കൊലപ്പെടുത്തി. കുടുംബം നിശ്ചയിച്ച യുവാവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നഴ്സായ പി.അരുണയെ അമ്മ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.

പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ അരുണ ആഗ്രഹിച്ചിരുന്നുവെങ്കിലും കുടുംബം അവരുടെ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കാൻ അവളെ നിർബന്ധിക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. അരുണയുടെ അച്ഛനും സഹോദരനും ചെന്നൈയിൽ ഓട്ടോ ഡ്രൈവർമാരായി ജോലി ചെയ്യുകയാണ്. തിരുനെൽവേലിയിൽ വച്ചാണ് അമ്മ കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലയ്ക്ക് ശേഷം അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. അറസ്റ്റിലായ പ്രതി ഇപ്പോൾ ചികിത്സയിലാണ്.
കോയമ്പത്തൂരിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന അരുണ ആറു മാസം മുൻപ് നാട്ടിലെത്തിയിരുന്നു. വരന്റെ കുടുംബം കഴിഞ്ഞ ദിവസം അരുണയുടെ വീട് സന്ദർശിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. എന്നാൽ ഇവരെ കാണുന്നതിനും വിവാഹത്തിനും അരുണയ്ക്ക് എതിർപ്പായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്താൻ പ്രതി തയ്യാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Tags :