എയ്ഡഡ് സ്കൂൾ മേഖലയിൽ സർക്കാർ അഴിമതിക്ക് അവസരമൊരുക്കുകയാണോ എന്ന് ഹൈക്കോടതി: അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്സിക്ക് വിടുന്നില്ലെന്നും കോടതി ചോദിച്ചു.

Spread the love

കൊച്ചി: എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്സിക്ക് വിടുന്നില്ലെന്ന് ഹൈക്കോടതി.

നിയമനത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നതെന്നും സർക്കാർ അഴിമതിക്ക് അവസരമൊരുക്കുകയാണോ എന്നും കോടതി ചോദിച്ചു. കോടതിയലക്ഷ്യ കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ ഡയറക്ട‌ർ ഷാനവാസിനോടാണ് ജസ്റ്റിസ് ഡി.കെ.സിങ്ങിൻ്റെ വാക്കാൽ പരാമർശം.

പാലക്കാടുള്ള ഒരു എയ്‌ഡഡ് സ്കൂൾ ക്ലോസറിനുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് അതിൻ്റെ നടപടി ക്രമങ്ങൾ നൽകിയിട്ടും പൂർണമായി നടപ്പാക്കിയിട്ടില്ലെന്ന പരാതിയിൽ കോടതി ഇടപെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കോടതി ഉത്തരവിനെ അനുസരിക്കാത്തത് കൊണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.തുടർന്നായിരുന്നു ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ പരാമർശം.