play-sharp-fill
എഐക്യാമറയുടെ മറവില്‍ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നു; മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീര്‍പ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

എഐക്യാമറയുടെ മറവില്‍ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നു; മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീര്‍പ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖിക

തിരുവനന്തപുരം: അഴിമതി ക്യാമറയുടെ മറവില്‍ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീര്‍പ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


ജനങ്ങള്‍ക്ക് മാന്യമായി സഞ്ചരിക്കാൻ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാതെയാണ് അഴിമതി പദ്ധതി നടപ്പിലാക്കാൻ നോക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലവര്‍ഷവും സ്കൂള്‍ തുറക്കലിനും മുൻപോ റോഡിൻ്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കേണ്ടതിന് വളരെ വൈകി മുഖ്യമന്ത്രി യോഗം വിളിച്ച്‌ പണികള്‍ ഉടൻ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞത് ആരെപ്പറ്റിക്കാനാണ്.

ഇത് വരെ റോഡിലെ ഒരു കുഴി പോലും അടക്കാതെയാണ് ജനങ്ങളെപ്പിഴിയാനുള്ള നീക്കം.

വകുപ്പുകള്‍ തമ്മില്‍ യോജിപ്പില്ലാത്തതിനാല്‍ റോഡുകള്‍ തോന്നും പടി കുഴിച്ചു നാശമാക്കിയ അവസ്ഥയിലാണ്. ജല വകുപ്പ് പണി കഴിഞ്ഞ് മൂടുന്നിടം ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതി വകുപ്പും ,അത് കഴിഞ്ഞ് മൂടുന്ന കുഴി ഗ്യാസ് പൈപ്പ് ലൈന് വേണ്ടി വീണ്ടും കുഴിക്കുന്നു.